---
title: "കൂത്തുപറമ്പ് ടൗണിലെ ട്രാഫിക് പ്രശ്നങ്ങൾ പരിഹരിക്കുന്നതിൻ്റെ ഭാഗമായി ട്രാഫിക് അവലോകന യോഗം ചേർന്നു"
english_title: "The traffic review meeting was held as part of resolving the traffic problems in Koothuparamba town"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6822/The-traffic-review-meeting-was-held- as-part-of-resolving-the-traffic-problems-in-Koothuparamba-town"
published_at: "2021-10-23T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6173ed9c26e44_IMG-20211023-WA0021.jpg"
keywords: []
---

# കൂത്തുപറമ്പ് ടൗണിലെ ട്രാഫിക് പ്രശ്നങ്ങൾ പരിഹരിക്കുന്നതിൻ്റെ ഭാഗമായി ട്രാഫിക് അവലോകന യോഗം ചേർന്നു

> **Lead Summary:**  കൂത്തുപറമ്പ്: അടുത്ത കാലത്ത് കൂത്തുപറമ്പ് ടൗണിൽ നടപ്പിലാക്കിയ ട്രാഫിക് പരിഷ്ക്കരണം സംബന്ധിച്ച് നിരവധി പരാതികളാണ് ഉയർന്നു വന്നിട്ടുള്ളത്. സ്റ്റേഡിയത്തിനിരുവശത്തുമുള്ള റോഡുകൾ വൺവെ ആക്കിയത് സംബന്ധിച്ചും, ട്രാഫിക് ഐലൻ്റ് , പ്രധാന റോഡിലെ ഗതാഗതക്കുരുക്ക് എന്നിവ സംബന്ധിച്ചാണ് പരാതികളേറെയും. ഈസാഹചര്യത്തിലാണ് ട്രാഫിക് അവലോകന യോഗം ചേർന്നത്. ബസ്സ്റ്റാൻ്റ് പരിസരത്ത് നിന്നും ട്രഷറി ഭാഗത്തേക്കുള്ള റോഡ് വൺവെയായി നിലനിർത്താൻ യോഗം തീരുമാനിച്ചു.

## Article Content

 കൂത്തുപറമ്പ്: അടുത്ത കാലത്ത് കൂത്തുപറമ്പ് ടൗണിൽ നടപ്പിലാക്കിയ ട്രാഫിക് പരിഷ്ക്കരണം സംബന്ധിച്ച് നിരവധി പരാതികളാണ് ഉയർന്നു വന്നിട്ടുള്ളത്. സ്റ്റേഡിയത്തിനിരുവശത്തുമുള്ള റോഡുകൾ വൺവെ ആക്കിയത് സംബന്ധിച്ചും, ട്രാഫിക് ഐലൻ്റ് , പ്രധാന റോഡിലെ ഗതാഗതക്കുരുക്ക് എന്നിവ സംബന്ധിച്ചാണ് പരാതികളേറെയും. ഈസാഹചര്യത്തിലാണ് ട്രാഫിക് അവലോകന യോഗം ചേർന്നത്. ബസ്സ്റ്റാൻ്റ് പരിസരത്ത് നിന്നും ട്രഷറി ഭാഗത്തേക്കുള്ള റോഡ് വൺവെയായി നിലനിർത്താൻ യോഗം തീരുമാനിച്ചു.

സ്റ്റേഡിയത്തിന് പിന്നിലൂടെ കണ്ണൂർ റോഡിൽ എത്തുന്ന റോഡ് വൺവെ ആക്കുന്നത് സംബന്ധിച്ച് ഏതാനും ദിവസത്തെ നിരീക്ഷണത്തിന് ശേഷം തീരുമാനമെടുക്കും. അതോടൊപ്പം കെ എസ് ടി പി റോഡിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നത് സംബന്ധിച്ച് ജില്ലാ അധികൃതരെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ടൗണിൽ സ്ഥിരം ട്രാഫിക് ഐലൻ്റ് നിർമ്മിക്കുന്ന കാര്യത്തിലും ഉടൻ തീരുമാനമുണ്ടാകും.

നഗരസഭാ ഓഫീസിൽ നടന്ന അവലോകന യോഗത്തിൽ ചെയർപേഴ്സൺ വി.സുജാത അധ്യക്ഷത വഹിച്ചു. മുൻ ചെയർമാൻ എം സുകുമാരൻ റിപ്പോർട്ട് അവതരിപ്പിച്ചു, സി.ഐ ബിനു മോഹൻ, നഗരസഭാ സെക്രട്ടറി കെ.കെ.സജിത്ത് കുമാർ, വൈസ് ചെയർമാൻ വി.രാമകൃഷ്ണൻ, കെ.അജിത, വിജി സജേഷ്, പി.ശ്രീജ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6822/The-traffic-review-meeting-was-held- as-part-of-resolving-the-traffic-problems-in-Koothuparamba-town)